rohit and dhoni were better captains than kohli says gautam gambhir
ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ രാഷ്ട്രീത്തിലേക്ക് സജീവമായി ഇറങ്ങുകയും ചെയ്ത ഗൗതം ഗംഭീര്‍ ദേശീയ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയെ കടന്നാക്രമിച്ച് വീണ്ടും രംഗത്തെത്തി. ഐപിഎല്ലിനു മുമ്പും കോലിയുടെ നായകത്വത്തിനെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലി തീര്‍ത്തും പരാജയമാണെന്നും ഐപിഎല്ലില്‍ ഇത്രയും വര്‍ഷമായി റോയല്‍ ചാലഞ്ചേഴ്‌സിന് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിയാത്തത് തന്നെ ഇതിന്റെ തെളിവാണെന്നും ഗംഭീര്‍ തുറന്നടിച്ചിരുന്നു.